New Update
/sathyam/media/media_files/WfgXZP3lasAfA1Rk3gvY.jpg)
മണ്ണഞ്ചേരി: യാത്രയ്ക്കിടെ സ്‌കൂള്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ ഗവ. വി.എച്ച്.എസ്. സ്‌കൂള്‍ ജീവനക്കാരന്‍ കുന്നപ്പള്ളി ലൈലാ മന്‍സിലില്‍ താജുദ്ദീ(47)നാണ് കുഴഞ്ഞുവീണ് മരിച്ചത്.
Advertisment
സുഹൃത്തുക്കളുമായി മൈസൂരിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങവെ കോയമ്പത്തൂരിന് സമീപം വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നജ്‌ന. മക്കള്‍: തൗഫീക്ക്, തന്‍വീര്‍. പിതാവ്: ഹസന്‍. മാതാവ്: ലൈല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us