കാസര്‍കോഡ്: കാസര്‍കോഡ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന് പരാതി. സംഭവത്തില്‍ കാസര്‍കോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറി(35)നെതിരേ പോലീസ് കേസെടുത്തു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്.
ഐ.എസ്.ആര്‍.ഒയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. പുല്ലൂര്‍-പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് യുവതിയുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തായത്. ഇയാളില്‍ നിന്ന് തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്.
ഐ.എസ്.ആര്‍.ഒയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ചമഞ്ഞും ഐ.എ.എസ്. വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കി.കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ്
ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പോലീസുകാരില്‍ പലരും വിവരം മറച്ചുവച്ചു. പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വര്‍ണമാലയും യുവതി തട്ടിയെടുക്കുകയുണ്ടായി.