കോട്ടയം: ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ച യുവാവ് പിടിയില്‍.
എരുമേലി കരിനിലം പുതുപ്പറമ്പില്‍ വീട്ടില്‍ സുജിന്‍ ബാബു(42)വിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസെടുത്ത് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.