New Update
/sathyam/media/media_files/7a30EKPQFQyTs2gRD8YD.jpg)
വയനാട്: താമരശേരിയില്‍ ബസില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കുന്ദമംഗലം സ്വദേശി വിജിതാ(36)ണ് മരിച്ചത്. ബംഗളുരുവില്‍ എസ്.ബി.ഐയുടെ ലീഗല്‍ അഡൈ്വസറാണ്. നാട്ടിലേക്ക് വരുന്നവഴിയാണ് അന്ത്യം.
Advertisment
അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, യാത്രാമധ്യേ മരിക്കുകയായിരുന്നു. കുന്ദമംഗലം ഇരുമ്പിടംകണ്ടിയില്‍ വേലായുധന്റേയും ഗീതയുടേയും മകനാണ്. ഭാര്യ രാധിക. മക്കള്‍: റിഷഭ്, റിഷികേശ്. സഹോദരന്‍ ശ്രീജിത്ത്. സംസ്‌കാരം വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.