/sathyam/media/media_files/2025/12/02/old-age-2025-12-02-16-36-10.jpg)
പ​ത്ത​നം​തി​ട്ട: 95 വയസുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 68 വയസുകാ​ര​ൻ അ​റ​സ്റ്റി​ൽ.
പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യി​ലാ​ണ് സം​ഭ​വം. പ്ര​തി പ​ത്രോ​സ് ജോ​ണി​നെ പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടാ​പ്പ​ക​ൽ ആ​യി​രു​ന്നു സം​ഭ​വം.
വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് വ​യോ​ധി​ക​യെ ബ​ലം പ്ര​യോ​ഗി​ച്ചു കീ​ഴ്‌പ്പെടുത്തി വാ​യി​ൽ തു​ണി തി​രി​കെ അ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു.
മ​ൽ​പ്പി​ടു​ത്ത​ത്തി​നി​ട​യി​ൽ വാ​യി​ലെ തു​ണി മാ​റി​യ​തോ​ടെ വ​യോ​ധി​ക നി​ല​വി​ളി​ച്ചു.
ഇ​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി പീ​ഡ​ന​ശ്ര​മം ത​ട​ഞ്ഞ് വ​യോ​ധി​ക​യെ മോ​ചി​പ്പി​ച്ചു.
തു​ട​ർ​ന്ന് പ​ത്രോ​സി​നെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
വീ​ട്ടി​ൽ വ​യോ​ധി​ക​യും മ​ക​ളും മാ​ത്ര​മാ​ണ് ഉ​ള്ള​ത്. മ​ക​ൾ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​ക്ര​മം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us