ആലപ്പുഴയില്‍ മതില്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; അപകടം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക്  സൈക്കിളില്‍ വരുന്നതിനിടെ

അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകന്‍ അല്‍ഫയാസ് അലി(14)യാണ് മരിച്ചത്.

New Update
64646

ആലപ്പുഴ: ആറാട്ടുവഴിയില്‍ മതില്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകന്‍ അല്‍ഫയാസ് അലി(14)യാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ഫയാസ്. 

Advertisment

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ വരുന്നതിനിടെ അയല്‍വാസിയുടെ മതില്‍ കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മതില്‍ അപകടകരമായ അവസ്ഥയിലാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

Advertisment