/sathyam/media/media_files/xdecoUezHgu7uepEm9ye.jpg)
ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ ശക്തമായ നടപടി എടുക്കാനാണ് തീരുമാനമെന്ന് ആര്‍.ടി.ഒ. ആര്‍. രമണന്‍. സഞ്ജു ടെക്കി സ്ഥിരം ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന ആളാണെന്നും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും ഇയാള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇയാള്‍ 17കാരനെ ക്കൊണ്ട് വാഹനം ഓടിപ്പിച്ച് റീല്‍ ഉണ്ടാക്കിയിരുന്നു. ഈ കേസില്‍ സഞ്ജുവിനെ ഒന്നാം പ്രതിയായി ജുവനൈല്‍ കോടതിയില്‍ കേസുണ്ട്. യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ഗതാഗത കുറ്റകൃത്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി.
ആവേശം സിനിമയില്‍ ലോറിക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിംഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളില്‍ പൂളൊരുക്കിയത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. കാറിനുള്ളിലെ രണ്ട് സീറ്റുകള്‍ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂള്‍ തയ്യാറാക്കുകയായിരിന്നു. തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചുകൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us