New Update
/sathyam/media/media_files/ifIHtT2W9Dvd7HyJX0aY.jpg)
വയനാട്: റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. അസഭ്യം പറയല്‍, മര്‍ദനം, ആയുധം കൊണ്ട് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്.
Advertisment
കഴിഞ്ഞ ദിവസമാണ് സംഭവം. അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിനെയാണ് പരിചയപ്പെടാന്‍ എന്ന പേരില്‍ ക്ലാസില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാര്‍ഥിയെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.