വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും, ലൈസന്‍സ്  സസ്‌പെന്റ് ചെയ്യും, ക്രിമിനല്‍ കേസെടുക്കും;  സഞ്ജു ടെക്കിക്കെതിരേ നടപടി  സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 

New Update
6636

കൊച്ചി: കാറിനുള്ളില്‍ നീന്തല്‍ക്കുളമൊരുക്കി യാത്ര ചെയ്ത വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുമെന്നും ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിന് ക്രിമിനല്‍ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും  സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

Advertisment

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍. നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജു കുടുങ്ങിയത്.

സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

Advertisment