New Update
/sathyam/media/media_files/05wvMnU9fCH9IyT9SQco.jpg)
ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിയുടെ 12 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ നാലംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശികളായ ഉമ്മര്‍ അലി (34), ഷെമീര്‍ അലി (34), അക്ബര്‍ (32), മുഹമ്മദ് റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.
Advertisment
മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതികള്‍ താമസിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി.
തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതികളെ മലപ്പുറത്തു നിന്നും പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്
കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us