Advertisment

ഒന്നോ രണ്ടോ വകുപ്പില്‍ ഒതുങ്ങിപ്പോയാല്‍ കേരളത്തിന് വേണ്ടി ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെയാകും, 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എം.പിയാകാനാണ് കൂടുതല്‍ താല്‍പര്യം: സുരേഷ് ഗോപി

"ബി.ജെ.പി. വോട്ടുകള്‍ മാത്രമല്ല. എല്ലാരും എനിക്കൊപ്പം നിന്നു.."

New Update
552525

കൊച്ചി: കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബി.ജെ.പി. എംപിയെന്ന നിലയില്‍ ദില്ലിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്ന് നിയുക്ത എം.പി. സുരേഷ് ഗോപി. ഒന്നോ രണ്ടോ വകുപ്പില്‍ ഒതുങ്ങിപ്പോയാല്‍ കേരളത്തിന് വേണ്ടി ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെയാകും. മന്ത്രി സ്ഥാനം ചങ്ങല പോലെയാകും. 

Advertisment

കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ ഭാരിച്ച ചുമതലയാകും. 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എം.പിയാകുന്നതാണ് കൂടുതല്‍ താല്‍പര്യം. വോട്ടുകള്‍ കിട്ടിയത് നടന്‍ എന്ന രീതിയിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് മറുപടി എന്റെ കൈയ്യിലുണ്ട്, പക്ഷേ പറയുന്നില്ല. മറുപടി പറഞ്ഞാല്‍ ഞാന്‍ ലീഡറിന് നല്‍കിയ ചെളിയേറാകുമത്. ലീഡറിന് എന്റെ നെഞ്ചില്‍ ഇപ്പോഴും സ്ഥാനമുണ്ട്. 

ബി.ജെ.പി. വോട്ടുകള്‍ മാത്രമല്ല. എല്ലാരും എനിക്കൊപ്പം നിന്നു. ബി.ജെ.പി. എനിക്കായി അവിടെ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisment