മഞ്ചേരി: പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 38 വര്‍ഷം തടവും 3.35 ലക്ഷം രൂപ പിഴയും. കൊണ്ടോട്ടി പുതുക്കോട് പേങ്ങാട് സൈതലവി(45)യെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2023 സപ്റ്റംബറിലാണ് സംഭവം. മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പണിതീരാത്ത കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും ഓരോ മാസം കൂടി ശിക്ഷ അനുഭവിക്കണം. തടവ് ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
കൊണ്ടോട്ടി പോലീസ് എസ്.ഐയായിരുന്ന കെ. ഫാതില്‍ റഹ്മാനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ കെ.എന്‍. മനോജാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരം ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി.