Advertisment

മീന്‍ പിടിക്കുന്നതിനിടെ കാല്‍ ബോട്ടിലെ വിഞ്ചില്‍  കുടുങ്ങി; ആഴക്കടലില്‍ അപകടത്തില്‍പ്പെട്ട തൊഴിലാളിയെയും എന്‍ജിന്‍ തകരാറിലായ ബോട്ടും റെസ്‌ക്യൂ സംഘം രക്ഷിച്ചു

ബംഗാള്‍ സ്വദേശി മുബാറക് മൊള്ള(27)യുടെ കാലാണ് ബോട്ടിലെ വിഞ്ചില്‍ കുടുങ്ങിയത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
54757

മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ആഴക്കടലില്‍ അപകടത്തില്‍പ്പെട്ട തൊഴിലാളിയെയും എന്‍ജിന്‍ തകരാറിലായ ബോട്ടും ഫിഷറീസ് റെസ്‌ക്യൂ സംഘം രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. 

Advertisment

ബംഗാള്‍ സ്വദേശി മുബാറക് മൊള്ള(27)യുടെ കാലാണ് ബോട്ടിലെ വിഞ്ചില്‍ കുടുങ്ങിയത്. പിന്നാലെ എന്‍ജിനും തകരാറിലായി. ഉടന്‍ ഫിഷറീസിന്റെ പൊന്നാനി കണ്‍ ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് താനൂര്‍ ഹാര്‍ബറിലെ റെസ്‌ക്യൂ ബോട്ടിന് വിവരം നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുബാറകിനെ പൊന്നാനി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിരൂര്‍ വാക്കാട് കടലിന് പടിഞ്ഞാറ് 16 നോട്ടിക്കല്‍ മൈല്‍ മാറി ആഴക്കടലിലാണ് ഹാജിയാരകത്ത് കബീറിന്റെ 'മബ്‌റൂക്ക്' ബോട്ടിലെ തൊഴിലാളി അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥയിലും 

 ഒമ്പത് മണിക്കൂറിനകം മത്സ്യത്തൊഴിലാളിയെയും ബോട്ടിലെ മറ്റ് തൊഴിലാളികളെയും ബോട്ടും പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു. റെസ്‌ക്യൂ ഗാര്‍ഡുമാരായ സവാദ്, നൗഷാദ്, സ്രാങ്ക് യൂനിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

 

Advertisment