അടിമാലിയില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ്  അപകടം; മണ്ണിനടിയില്‍പ്പെട്ട് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

തമിഴ്‌നാട് തെങ്കാശി സ്വദേശി കാളിച്ചാമി, മാര്‍ത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.

New Update
6363

ഇടുക്കി: അടിമാലി പതിനാലാം മൈലില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് തെങ്കാശി സ്വദേശി കാളിച്ചാമി, മാര്‍ത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.

Advertisment

 ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ഇരുവരെയും രക്ഷിക്കുകയായിരുന്നു.

Advertisment