Advertisment

സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി എന്‍.എസ്.എസ്. മധ്യസ്ഥത വഹിച്ചിട്ടില്ല, കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ശക്തമായ പ്രതിപക്ഷം ആവശ്യമാണ്, അതില്ലാതെ പോയതിന്റെ ഗതികേട് ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്: ജി. സുകുമാരന്‍ നായര്‍

മന്ത്രിസ്ഥാനം എന്‍.എസ്.എസിന്റെ അംഗീകാരമോണോയെന്ന് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

New Update
6365346464

തിരുവനന്തപുരം: സുരേഷ് ഗോപിയെ മന്ത്രിയാക്കാന്‍ ഇടപ്പെട്ടിട്ടില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്ത്രിസ്ഥാനം എന്‍.എസ്.എസിന്റെ അംഗീകാരമോണോയെന്ന് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി എന്‍.എസ്.എസ്. മധ്യസ്ഥത വഹിച്ചിട്ടില്ല. രണ്ട് കേന്ദ്രമന്ത്രിമാരെ കേരളത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതില്ലാതെ പോയതിന്റെ ഗതികേട് ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തിലുണ്ട്. അതുകൊണ്ട് കേന്ദ്രത്തില്‍ മാറ്റമുണ്ട്. ഇതുപോലെ കേരളത്തിലെ ജനങ്ങള്‍ക്ക് അപ്രീതിയുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Advertisment