ആലപ്പുഴയില്‍ ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച  കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

New Update
63356

ആലപ്പുഴ: ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍.
ആലപ്പുഴ നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റായ കെ.എ. സാബുവാണ് അറസ്റ്റിലായത്.

Advertisment

മോട്ടോര്‍ വെഹിക്കിള്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ചീത്ത വിളിച്ചത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഗട്ടര്‍ ഒഴിവാക്കി വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കാന്‍ വന്നെന്ന് ആരോപിച്ചാണ് വണ്ടി തടഞ്ഞത്. ഈ സമയത്ത് ജഡ്ജി കാറില്‍ ഉണ്ടായിരുന്നില്ല. 

Advertisment