വടകര: നാദാപുരം റോഡില്‍ വാഹനാപകടം. സംഭവത്തില്‍ കൊയിലാണ്ടി സ്വദേശികളായ സി.പി. സിനാന്‍ (18), സിനാന്‍ (19), മുഹമ്മദ് റിഷാദ് (19), ആദില്‍ (20), മജീദ് (20), സെയ്കു (21) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ വടകര പാര്‍ക്കോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ഇന്ന് രാവിലെ 8.45നാണ് സംഭവം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാര്‍ തെന്നിമാറി വീണത്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും നാട്ടുകാരും കൂടിയാണ് പരിക്കേറ്റവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.