തിരുവനന്തപുരം: 25 ശനിയാഴ്ചകള് അധ്യായനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികയ്ക്കുന്ന രീതിയിലാണ് കലണ്ടര്‍.
ജൂണ്‍ 15,22,29, ജൂലൈ 20,27, ആഗസ്റ്റ് 17,24,31, സെപ്റ്റംബര്‍ ഏഴ്, 28, ഒക്ടോബര്‍ അഞ്ച്, 26, നവംബര്‍ രണ്ട്, 16, 23, 30, ഡിസംബര്‍ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാര്‍ച്ച് ഒന്ന്, 15, 22 ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്.
ജൂണ്‍, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളില്‍ മൂന്നും നവംബറില്‍ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകള് കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉള്‍പ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220
ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
അധ്യാപക സംഘടനകള്‍ കൂട്ടത്തോടെ ഇതിനെ എതിര്‍ത്തെങ്കിലും കോടതി വിധി നടപ്പാക്കേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് 16 ശനിയാഴ്ച കൂടി ഉള്‍പ്പെടുത്തി 220 അധ്യയനദിനം നിശ്ചയിച്ച് കലണ്ടര്‍ തയാറാക്കിയത്.