New Update
/sathyam/media/media_files/2025/03/25/ZZSnkfDRo2gFt0n0Odm2.jpg)
മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍(18) തുടങ്ങിയവരാണ് അറസ്റ്റിലായത്. വടിവാളുമായി വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
Advertisment
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പാല സ്വദേശിയായ 18കാരനോട് സംഘം സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ നമ്പര്‍ ചോദിച്ചിരുന്നു.
നമ്പറില്ലെന്ന് പറഞ്ഞതോടെ കൈയ്യില്‍ കരുതിയിരുന്ന വടിവാള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us