New Update
/sathyam/media/media_files/2025/03/17/ZGDBrNL2FBQ6SoZKALA5.jpg)
കോഴിക്കോട്: കോവൂരില്‍ അബദ്ധത്തില്‍ കാല്‍ വഴുതി ഓടയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കളത്തിന്‍പൊയില്‍ ശശിയാണ് മരിച്ചത്.
Advertisment
പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാലാഴിയിലെ റോഡിന് സമീപത്തെ ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് കോവൂരില്‍ ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീടിന് തൊട്ടടുത്ത് കോവൂര്‍ എം.എല്‍.എ. റോഡിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. ശക്തമായ മഴയില്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു.
നാട്ടുകാരും പിന്നീട് ബീച്ചില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും ഓടയില്‍ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചില്‍ നടത്തിയിട്ടും ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ രണ്ടുവരെ തെരച്ചില്‍ നടത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us