പത്തനംതിട്ട: ഏഴംകുളത്ത് പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പുതുമല പാറയില്‍ മേലേതില്‍ മനോജാ(39)ണ് മരിച്ചത്.
ഇന്ന് പരോള്‍ കാലാവധി കഴിയാനിരിക്കെയാണ് മരണം. 2016ല്‍ അടൂര്‍ സ്വദേശിയായ പീതാംബരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് മനോജ്.