കണ്ണൂര്‍: വയലപ്രയില്‍ യുവതി കുഞ്ഞുമായി പുഴയില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദികള്‍ ഭര്‍ത്താവും ഭര്‍തൃമാതാവുമാണെന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്.
''ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല. എന്നോട് പോയി ചാകാന്‍ പറഞ്ഞു. എന്നെയും ഭര്‍ത്താവിനെയും തമ്മില്‍ തല്ലിച്ചത് ഭര്‍തൃമാതാവാണ്. എന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടു.
എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റിയില്ല. മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്.
എന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവര്‍ക്കൊപ്പമാണ്..'' - ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
ശനിയാഴ്ച അര്‍ധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയില്‍ ചാടി ജീവനൊടുക്കിയത്