വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: അഞ്ച് കോടി രൂപ  അടിയന്തര ധനസാഹായം അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

New Update
64646666

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഞ്ച് കോടി രൂപ അടിയന്തര ധനസാഹായം അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

Advertisment

മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ജി.എസ്. സമീരന്‍, ജോണി ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനായി വയനാട്ടിലേക്ക് അയയ്ക്കും.

രക്ഷാപ്രവര്‍ത്തകരും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുമുണ്ടാകും. തമിഴ്‌നാട്ടില്‍നിന്ന് അവശ്യവസ്തുക്കളും എത്തിക്കും.

Advertisment