/sathyam/media/media_files/2025/07/24/9d86c1a7-3914-4aaf-a67b-1c1cff96d665-2025-07-24-12-20-24.jpg)
കോട്ടയം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങിനിടെ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍ കുമാര്‍ നടത്തിയ ഉമ്മന്‍ ചാണ്ടി റഫറന്‍സിനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കോണ്‍ഗ്രസ് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടെ ഉള്ളവരാണ് അരുണ്‍ കുമാറിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. മുട്ട നല്ലതാണ് പക്ഷേ, ചീമുട്ടയായാല്‍ എന്ന തലക്കെട്ടോടു കൂടി ഒരു ഒരു മുട്ടിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന് കമന്റിലും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അരുണ്‍ കുമാറിനെ വിമര്‍ശിക്കുന്നത്. ഇവിടെ ആരും മെഴുകുതിരി കത്തിക്കില്ല എന്നൊക്കെ ഉമ്മന്‍ ചാണ്ടി റഫറന്‍സ് എടുത്തിടുന്നത് അരുണ്‍കുമാറിന്റെ അസഹിഷ്ണുതാണ്. ഒന്നു മറ്റൊന്നിനെക്കാള്‍ മികച്ചതാണ് എന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുമ്പോളാണ് ഇത്തരം അപക്വമായ വാക്കുകള്‍ വരുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി അംഗമായിരുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലാണ് അദ്ദേഹത്തെ അടക്കിയത്. മരണപ്പെട്ടുപോകുന്ന പൂര്‍വ്വികരുടെ ഓര്‍മ്മയില്‍ മദ്ധ്യസ്ഥത അപേക്ഷിക്കുന്ന ഒരു ആരാധനാരീതിയും അവിടെ നിലനല്‍ക്കുന്നുണ്ട്. അവിടെ എത്തുന്നവര്‍ ആ ആരാധനാ ക്രമങ്ങള്‍ പിന്തുടരുന്നതില്‍ എന്ത് തെറ്റാണുള്ളത്.
വി.എസ്. അന്ത്യവിശ്രമം കൊള്ളുന്ന ഇടം ഒരു മതപരമായ ആരാധനാലയമല്ല. അതൊരു പോരാട്ടത്തിന്റെ പ്രകമ്പനഭൂമിയാണ്. അവിടെ വി.എസിനെ സ്നേഹിക്കുന്നവര്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയേ ചെയ്യുകയുള്ളൂ. എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി റഫറന്‍സ് കൊണ്ടുവന്ന് റേറ്റിങ് കൂട്ടാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us