കൊട്ടാരക്കര അമ്പലപ്പുറത്ത് വീടിന്റെ ടൈലുകള്‍  ഉഗ്രശബ്ദത്തോടെ പൊട്ടിത്തകര്‍ന്നു;  ഭിത്തികളില്‍ വിള്ളല്‍, പരിഭ്രാന്തി

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഭൂമി ശാസ്ത്ര വിദഗ്ദ്ധര്‍ സ്ഥലത്തെത്തിപരിശോധനകള്‍ നടത്തി.

New Update
3455

കൊല്ലം: കൊട്ടാരക്കര അമ്പലപ്പുറത്ത് വീടിന്റെ ടൈലുകള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകര്‍ന്നു. പ്രദേശത്തെ വീടുകളിലെ ഭിത്തികളില്‍ വിള്ളലും വീണു. വീടുമുഴുവന്‍ കുലുക്കം അനുഭവപ്പെട്ടതിനാല്‍ വീട്ടുകാര്‍ ഇറങ്ങിയോടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഭൂമി ശാസ്ത്ര വിദഗ്ദ്ധര്‍ സ്ഥലത്തെത്തിപരിശോധനകള്‍ നടത്തി.

Advertisment

രാത്രി പതിനൊന്നിന് ശേഷം വീടിന്റെ അടുക്കള ഭാഗത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ ഭിത്തികള്‍ വിണ്ടുകീറിയതായും വീട്ടുടമ രാജീവ് പറഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി. സമീപത്തെ വീടുകളിലും നേരിയ തോതില്‍ വിള്ളലുകള്‍ രൂപപ്പെട്ടു.

ആദ്യമായാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വീട്ടുകാര്‍ പറയുന്നു. അയല്‍വാസിയായ ആനന്ദവല്ലിയുടെ വീട്ടിലും കേടുപാടുകളുണ്ടായി. അടുക്കള, സ്റ്റെയര്‍ കേസ് എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. നഗരസഭാ അധികൃതര്‍, വില്ലേജ് ഓഫീസര്‍, ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. 

 

Advertisment