കൊച്ചി: ട്രാൻസ് ജെൻഡറിനെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ യൂട്രൂബർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നല്‍കി.
ഹർജി കോടതി ആറാം തിയതിയിലേക്ക് പരിഗണിക്കാൻ മാറ്റി. ഷോർട്ട് ഫിലിം സംവിധായകൻ വിനീത്, അലൻ ജോസ് പെരേര എന്നിവർക്കെതിരേയും കേസുണ്ട്.
ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടില്‍ വച്ച് മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് ജെൻഡറെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.
സിനിമയുടെ ഭാഗങ്ങള്‍ വിശദീകരിക്കാനെന്ന് പറഞ്ഞ് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.