New Update
/sathyam/media/media_files/2025/03/18/TuUiwfWw6zK9DMwa8wkv.jpg)
തൃശൂര്‍: കുന്നംകുളത്ത് കടയില്‍ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തിന്റെ ജോലി തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ചെമ്മന്തിട്ട സ്വദേശി എ.എം. നിധീഷാണ് അറസ്റ്റിലായത്.
Advertisment
കടയില്‍ പരിശോധന നടത്തിയ എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠനെ ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചു. സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് പഴുന്നാന സ്‌കൂള്‍ പരിസരത്തെ നന്ദകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
പ്രതി എക്‌സൈസ് ഇന്‍സ്പെക്ടറുടെ യൂണിഫോമില്‍ കയറിപ്പിടിക്കുകയും അസഭ്യം പറഞ്ഞ് പിടിച്ചുതള്ളുകയും ചെയ്തു. തുടര്‍ന്ന് നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us