ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി  ജീവനൊടുക്കി; അധ്യാപകരുടെ മാനസിക  പീഡനത്തെത്തുടര്‍ന്നെന്ന് ആരോപിച്ച് കുടുംബം

കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പ്രജിത് മനോജാ(13)ണ് മരിച്ചത്.

New Update
344344444

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പ്രജിത് മനോജാ(13)ണ് മരിച്ചത്. കാട്ടൂര്‍ സ്വദേശി മനോജിന്റെ മകനാണ് പ്രജിത്.

Advertisment

സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു. ദേഹപരിശോധന നടത്തിയ ശേഷം വിദ്യാര്‍ത്ഥിയോട് കഞ്ചാവുണ്ടോയെന്ന് ചോദിച്ചും അധിക്ഷേപിച്ചു. ഇതിനെത്തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു പ്രജിത്. 

സ്‌കൂള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥി യൂണിഫോമില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Advertisment