ഇറക്കമിറങ്ങിവന്ന കാര്‍ നിയന്ത്രണംവിട്ട്  വീട്ടിലേക്ക് മറിഞ്ഞു; വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുള്ളന്‍മടക്കല്‍ അഷറഫിന്റെ മകന്‍ അല്‍സാബിത്താണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്

New Update
5646656

കോട്ടയം: ഇറക്കമിറങ്ങിവന്ന കാര്‍ നിയന്ത്രണംവിട്ട് വീട്ടിലേക്ക് മറിഞ്ഞ് അപകടം. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Advertisment

മുള്ളന്‍മടക്കല്‍ അഷറഫിന്റെ മകന്‍ അല്‍സാബിത്താണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാറിലുണ്ടായിരുന്ന യാത്രക്കാരനും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തില്‍ പ്പെട്ടത്. കാര്‍ വീടിനും മണ്ണ് തിട്ടയ്ക്കും ഇടയിലേക്കാണ് വീണത്.

തീക്കോയി അടുക്കം റൂട്ടില്‍ മേസ്തിരിപ്പടിക്ക് സമീപം ഉച്ചയോടെയാണ് അപകടം.  ഇറക്കമിറങ്ങി വരുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു.
സംരക്ഷണഭിത്തിയും വാട്ടര്‍ ടാങ്കും തകര്‍ത്ത കാര്‍ വീടിനു പിന്നിലേക്കാണ് പതിച്ചത്. പിന്‍വശത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന അല്‍സാബിത്തിന്റെ മേശയിലേക്കാണ് ഓടും കല്ലും പതിച്ചത്. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ അല്‍സാബിത്ത് രക്ഷപ്പെടുകയായിരുന്നു. 

കല്ലുകള്‍ പതിച്ച് വീടിന്റെ ഓട് തകര്‍ന്നു. ഓടും കല്ലും വീണ് ഗ്ലാസ് ടേബിളും തകര്‍ന്നു. ഈരാറ്റുപേട്ട പോലീസും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

 

Advertisment