Advertisment

അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയ പ്രവാസിയുടെ ബാഗില്‍ ഇറച്ചിക്കൊപ്പം കഞ്ചാവ് കടത്താന്‍ ശ്രമം; സുഹൃത്ത് അറസ്റ്റില്‍

ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി.കെ. ഷമീ(23)മാണ് അറസ്റ്റിലായത്.

New Update
432444

എടവണ്ണപ്പാറ:  അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോകുന്ന പ്രവാസിയെ ഉപയോഗിച്ച് വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാളെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി.കെ. ഷമീ(23)മാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10നാണ് സംഭവം. ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്ന് പറഞ്ഞ്  സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയില്‍ കഞ്ചാവ് വച്ച് കൊടുത്തയയ്ക്കാന്‍ ശ്രമിച്ചത്.

യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റി പായ്ക്ക് ചെയ്യാന്‍ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസിലായത്. തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയില്‍ കഞ്ചാവടങ്ങിയ ബോട്ടില്‍ കെണ്ടത്തിയത്. ഉടന്‍ ഫൈസല്‍ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 

 

Advertisment