/sathyam/media/media_files/2025/07/21/405c459c-1bb6-4209-9ac3-e45f5dc70769-2025-07-21-17-11-12.jpg)
കോട്ടയം: ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വര്‍ഷത്തെ യുവജന ദിനാഘോഷം ഞായറാഴ്ച കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ (കല്ലറ പഴയ പള്ളി) വച്ച് നടത്തി. 2200ലധികം യുവജനങ്ങളാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും കല്ലറയില്‍ എത്തിച്ചേര്‍ന്നത്.
കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് ആനിമൂട്ടിലിന്റ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച അതിരൂപത യുവജനദിന ആഘോഷത്തില്‍ ഇടവക വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എല്ലാ യുവജന സുഹൃത്തുക്കളെയും ഇടവകയിലേക്ക് സ്വാഗതം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി ചടങ്ങിന് തുടക്കം കുറിച്ചു.
യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ പാരമ്പര്യ ആചാര ദൃശ്യാവിഷ്‌കാര മത്സരത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച പൊതു സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നടന്‍ രഞ്ജി പണിക്കര്‍ മുഖ്യാതിഥിയായി. അതിരൂപത ചാപ്ലയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ യോഗത്തിന് ആമുഖ സന്ദേശം നല്‍കി. കൈപ്പുഴ ഫൊറോന വികാരി റവ ഫാ. സാബു മാലിത്തുരുത്തേല്‍ സമ്മാനദാനം നിര്‍വഹിച്ചു.
യൂണിറ്റ് ചാപ്ലയിന്‍ ഫാ. ജോബി കാച്ചനോലിക്കല്‍, ഫൊറോന ചാപ്ലയിന്‍ ഫാ. ഫില്‍മോന്‍ കളത്ര എന്നിവര്‍ യോഗത്തിന് ആശംസകള്‍ അറിയിച്ചു. അതിരൂപത സെക്രട്ടറി ചാക്കോ ഷിബു യോഗത്തിന് സ്വാഗതവും കല്ലറ യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് ടോമി ജോര്‍ജ് മറ്റത്തിക്കുന്നേല്‍ യോഗത്തിന് നന്ദി അറിയിച്ചുു.
യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ പാരമ്പര്യ ആചാര ദൃശ്യാവിഷ്‌കാര മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു. ചുങ്കം, കടുത്തുരുത്തി, കൂടല്ലൂര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മോനിപ്പള്ളി, പുന്നത്തുറ, ഉഴവൂര്‍, കൈപ്പുഴ, മാറിക എന്നീ യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹത നേടി.
ജില്ലാ-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള എട്ടോളം പ്രതിഭകളെ യോഗത്തില്‍ ആദരിക്കുകയുണ്ടായി. നട നടായോ എന്ന പേര് നിര്‍ദ്ദേശിച്ച മോനിപ്പള്ളി യൂണിറ്റ് അഗം ലിന്റോ സ്മിജുനെ യോഗം അനുമോദിച്ചു. കെ.സി.വൈ.എല്‍. അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ലൗദാത്തോ സി മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അതിരൂപത അഡൈ്വസര്‍ സി ലേഖ, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍, ആല്‍ബിന്‍ ബിജു, ബെറ്റി തോമസ്, അലന്‍ ബിജു, കല്ലറ യൂണിറ്റ് ഡയറക്ടര്‍ ജിജോ ജോസഫ് വരകുകാലായില്‍, അഡൈ്വസര്‍ സി. ഡാനിയാ, ഭാരവാഹികളായ ജോ തോമസ്, ഫില്‍സണ്‍ സജി, ഹെലന മേരി, ടീന മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.