ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/2025/04/01/OexzWhM8SgDSGifmeBjo.jpg)
പത്തനംതിട്ട: പന്തളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു.
Advertisment
ഏഴംകുളം സ്വദേശി മുരുകനാ(55)ണ് മരിച്ചത്. മുരുകനൊപ്പം യാത്ര ചെയ്തിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മിനിലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
കൂരമ്പാല ഭാരത് പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം.
പന്തളം ഭാഗത്ത് നിന്നെത്തിയ മിനിലോറിയും അടൂര്‍ ഭാഗത്ത് നിന്നും എത്തിയ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us