യൂറോപ്പില്‍ സഭയോട് ഉണ്ടായിരുന്ന അകല്‍ച്ചയും പുച്ഛവും മാറ്റാന്‍ ഫ്രാന്‍സിസ് പാപ്പ വഹിച്ചത് നിര്‍ണായക പങ്ക്; വിവാഹം കഴിക്കാതെ ജീവിക്കുന്നവര്‍ക്കും സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍ക്കുമൊക്കെ ആശ്വാസം ലഭിക്കാന്‍ മാര്‍പാപ്പയുടെ ഇടപെടലുകള്‍ നിര്‍ണായകമായി

മാനുഷിക മൂല്യങ്ങള്‍ കത്തോലിക്കാസഭയ്ക്കു പ്രധാനപ്പെട്ടതാണ് എന്ന സന്ദേശം ലോകത്തിനു നല്‍കാന്‍ മാര്‍പാപ്പയ്ക്കു കഴിഞ്ഞു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
2424

കോട്ടയം: ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് അകന്നു പോയിരുന്ന യൂറോപ്യന്‍ ജനതയെ വീണ്ടും ക്രിസ്തുവിലേക്ക് അടുപ്പിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലുകളായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ യൂറോപ്പില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. സഭയോടുണ്ടായിരുന്ന അകല്‍ച്ചയും പുച്ഛവും കുറഞ്ഞു.

Advertisment

കത്തോലിക്കരെന്നു പറയാന്‍ സന്തോഷമുള്ള ഒരന്തരീക്ഷം യൂറോപ്പില്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. മാനുഷിക മൂല്യങ്ങള്‍ കത്തോലിക്കാസഭയ്ക്കു പ്രധാനപ്പെട്ടതാണ് എന്ന സന്ദേശം ലോകത്തിനു നല്‍കാന്‍ മാര്‍പാപ്പയ്ക്കു കഴിഞ്ഞു. അധികാരമേധാവിത്വങ്ങളുടെ സഭയല്ല, മുറിവേറ്റ സഭയാണിതെന്നും കരുണയും സ്നേഹവുമാണ് സഭയുടെ മുഖമുദ്രകളെന്നുമുള്ള സന്ദേശം നിരന്തരമായി നല്‍കി. 

ഒന്നോ രണ്ടോ പ്രസംഗങ്ങളില്‍ ആര്‍ക്കും ഇതു പറയാം. പക്ഷേ നാലഞ്ചു വര്‍ഷങ്ങളായി നിരന്തരം സ്ഥിരതയോടെ ഇതു പറയുകയും ജീവിക്കുകയും ചെയ്യുക എന്നത് എളുപ്പമല്ല. യൂറോപ്പില്‍ മാത്രമല്ല, ലോകത്തിലെല്ലായിടത്തേയ്ക്കും ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശങ്ങള്‍ വ്യാപിച്ചു.