ആലപ്പുഴ: ഹരിപ്പാട് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കരുവാറ്റ പുത്തന്‍പറമ്പില്‍ (കൊച്ചിത്തറയില്‍) ഷമീറിന്‍െ മകന്‍ മുഹമ്മദ് സുഹൈലാ(17)ണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നോട് കൂടി കരുവാറ്റ നൂറുല്‍ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുമ്പോള്‍ മുങ്ങിത്താഴുകയായിരുന്നു.
പ്രദേശവാസികള്‍ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വിയപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മാതാവ്: സുലേഖ ബീവി. സഹോദരി: സന ഫാത്തിമ.