പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം:  പ്രതി റിമാന്‍ഡില്‍

മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയും ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഇസ്മയിലാണ് റിമാന്‍ഡിലായത്.

New Update
5353535

വടകര: കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയും ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഇസ്മയിലാണ് റിമാന്‍ഡിലായത്.

Advertisment

കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ പ്ലസ്ടു വിദ്യാര്‍ഥിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ സാമൂഹിക പശ്ചാത്തല പഠനം നടത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നിലാണ് ഹാജരാക്കുക.

വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കും. കുട്ടിയുടെ ഹയര്‍സെറി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടികള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും.

ശനിയാഴ്ച്ച നാദാപുരം ആര്‍.എ.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടക്കുന്നതിനിടയിലാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷ തുടങ്ങിയപ്പോള്‍ വിദ്യാര്‍ഥിയെ കണ്ട ഇന്‍വിജിലറേറ്റര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്.

ആള്‍മാറാട്ടം കണ്ടെത്തിയ അധ്യാപകന്‍ ഉടനെ പ്രധാന അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. പ്രധാന അധ്യാപകന്റെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് മുഹമദ് ഇസ്‌മെയിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിയും മുഹമദ് ഇസ്‌മെയിലും കടമേരിയിലെ സ്വകാര്യ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ്. ഒരു ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്.

Advertisment