മാനന്തവാടിയില്‍ ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍  ശ്രമം; രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

കല്‍റ സദ്ദാം (28), നാദു (52), തളിയ മുഷ്താഖ് (51), മൊഹല്ല ഇര്‍ഫാന്‍ (34) എന്നിവരെയാണ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റുചെയ്തത്.

New Update
42424242

മാനന്തവാടി: ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. കല്‍റ സദ്ദാം (28), നാദു (52), തളിയ മുഷ്താഖ് (51), മൊഹല്ല ഇര്‍ഫാന്‍ (34) എന്നിവരെയാണ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റുചെയ്തത്. ആടുകളെ കടത്താനുപയോഗിച്ച വാഹനവും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ചത്ത ആടുകളെ വനത്തില്‍ തള്ളി കടന്നുകളയാനായിരുന്നു ശ്രമം. 

Advertisment

ശനിയാഴ്ച രാവിലെ 11നാണ് സംഭവം. കാട്ടിക്കുളം ബേഗൂര്‍ ഇരുമ്പുപാലത്തിനുസമീപത്തുള്ള ചേമ്പുംകൊല്ലി വനത്തില്‍ ആടുകളുടെ ജഡം തള്ളാനാണ് ശ്രമിച്ചത്. പിന്നാലെ വാഹനത്തില്‍ വന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ വാഹനവുമായി കടന്നിരുന്നു. തുടര്‍ന്ന് തോല്‍പ്പെട്ടി വനംവകുപ്പ് ചെക്ക്പോസ്റ്റിനുസമീപത്തുവച്ച് ഇവരെ പിടികൂടുകയായിരുന്നു. 

കഴിഞ്ഞ 25ന് കോഴിക്കോട് സ്വദേശിക്കായാണ് രാജസ്ഥാനില്‍നിന്ന് മംഗലാപുരം വഴി 220 ആടുകളുമായി സംഘം പുറപ്പെട്ടത്. ഇതില്‍ 35 ആടുകളാണ് ചത്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ചത്ത ആടുകളുമായി സംഘം മടങ്ങിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി 
റിമാന്‍ഡ് ചെയ്തു.

Advertisment