New Update
/sathyam/media/media_files/2025/07/20/5191318b-16c5-4943-8f5e-05862ca84d5c-2025-07-20-12-12-33.jpg)
മുണ്ടക്കയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബി.എം.ഡബ്ല്യൂ. കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി. വന്‍ ദുരന്തം ഒഴിവായിയത് തലനാരിഴയ്ക്ക്. മുണ്ടക്കയം വണ്ടന്‍പതാലില്‍ വാര്‍ഡ് മെമ്പര്‍ ഫൈസന്‍ മോന്റെ വീടിന്റെ ഭിത്തി ഇടിച്ച് തകര്‍ത്ത് വീട്ടിലേയ്ക്കാണ് ഇടിച്ച് കയറിയാണ് നിന്നത്.
Advertisment
തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടക സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് സമീപത്ത് നിന്ന് ഇലക്ട്രിക് ടെലിഫോണ്‍ പോസ്റ്റുകളും അപകടത്തില്‍ തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറയുന്നു.