ഫുഡ്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ  പതിനാലുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ചാലിശേരി പടിഞ്ഞാറെ പട്ടിളേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് മരിച്ചത്. 

New Update
b1dd5ef9-f1fa-40a3-ad89-e4c65f9e07b8

പാലക്കാട്: ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിളേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് മരിച്ചത്.

Advertisment

സുഹൃത്തുക്കള്‍ക്കൊപ്പം കളി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അതുല്‍ കൈകാലുകള്‍ കഴുകുന്നതിനിടെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോക്കൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അതുല്‍.

 

Advertisment