തിരുവനന്തപുരം: അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങല്‍ കരിച്ചയില്‍ രാമനിലയത്തില്‍ രാമകൃഷ്ണന്‍ പിള്ള(65)യാണ് കുഴഞ്ഞുവീണ് മരിച്ചത്.
ആറ്റിങ്ങല്‍ കൊടുമണ്‍ ജയഹരിതത്തില്‍ ഹരി(59)യാണ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഹരിയുടെ മരണവാര്‍ത്തയറിഞ്ഞ രാമകൃഷ്ണന്‍ പിള്ള കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാമകൃഷ്ണന്റെ മകളുടെ വിവാഹ നിശ്ചയം ഡിസംബര്‍ ആറിന് നടക്കാനിരിക്കുകയായിരുന്നു. ഇരുവരും പ്രവാസികളായിരുന്നു. ഹരിയുടെ സംസ്‌കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടക്കും.