മലപ്പുറത്ത് ബൈക്കില്‍ സാരി കുരുങ്ങി വീണ്  ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

കോട്ടയ്ക്കല്‍ സ്വദേശി ബേബിയാണ് മരിച്ചത്.

New Update
6343463

മലപ്പുറം: കോട്ടയ്ക്കലില്‍ ബൈക്കില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശി ബേബിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 

Advertisment

മകനോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ബൈക്കിന്റെ ചങ്ങലയില്‍ സാരി കുരുങ്ങി ബേബി തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. 

Advertisment