കൊല്ലം: ചിന്നക്കടയിലെ ഹോട്ടലില്‍ മധ്യവയസ്‌കനേയും സുഹൃത്തുക്കളേയും ആക്രമിച്ച ശേഷം വജ്ര കല്ലുകളും സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ നാലുപേര്‍ പിടിയില്‍.
പള്ളിത്തോട്ടം എച്ച്ആന്‍ഡ്‌സി കോമ്പൗണ്ട് ഗാന്ധിനഗര്‍ 17-ല്‍ ഷഹനാസ് (25), ഗാന്ധിനഗര്‍ നാലില്‍ നാദിര്‍ഷാ (25), ഗാന്ധിനഗര്‍ 39ല്‍ മന്‍സൂര്‍ (23), ഗാന്ധിനഗര്‍ 17ല്‍ ഷുഹൈബ് (22) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ചയാണ് സംഭവം. തൃശൂരിലെ ജൂവലറിയില്‍ ഡയമണ്ട് സെക്ഷനിലെ മാര്‍ക്കറ്റിങ് മാനേജരായ സുരേഷ് കുമാറിനേയും സുഹൃത്തുക്കളേയും ഡയമണ്ട്സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി.
ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്നെടുക്കുകയുമായിരുന്നു.
സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ദില്‍ജിത്ത്, ദിപിന്‍, എ.എസ്.ഐമാരായ നിസാമുദീന്‍, സജീല, സി.പി.ഒമാരായ അനു, ഷെഫീക്ക്, ശ്രീഹരി, അനീഷ്, ഷൈജു ബി. രാജ് അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.