തളിപ്പറമ്പില്‍ ആളില്ലാത്ത നേരം വീട്ടില്‍ അതിക്രമിച്ച് കയറി എട്ടു വയസുകാരിയെ പീഡിപ്പിച്ച വയോധികന് 21 വര്‍ഷം തടവ്

2020 ഒക്ടോബറിലാണ് സംഭവം.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
46363

തളിപ്പറമ്പ്: എട്ടു വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് 21 തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടുവം മംഗലശേരിയിലെ പി.പി. നാരായണനാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആര്‍. രാജേഷ് 21 വര്‍ഷം തടവിനും ഒരു ലക്ഷത്തി അമ്പത്തിയാറായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. 

Advertisment

2020 ഒക്ടോബറിലാണ് സംഭവം. മാതാവ് വീട്ടില്‍ ഇല്ലാത്ത സമയം പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. പിന്നീട് നാലു ദിവസങ്ങളിലും അതിക്രമം തുടര്‍ന്നു. പെണ്‍കുട്ടിയുടെ മാതാവ് സംഭവം നേരില്‍ കണ്ടതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.വി. ലക്ഷ്മണന്‍ ആദ്യം കേസ് അന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. സത്യനാഥന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കി. 

 

Advertisment