Advertisment

ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്താൻ കൈക്കൂലി; വൈത്തിരിയിൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കൊല്ലം സ്വദേശി അഹമ്മദ് നിസാറാണ് പിടിയിലായത്.

New Update
68846633

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. വയനാട് വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി അഹമ്മദ് നിസാറാണ് കൈക്കൂലി വാങ്ങിയ 4500 രൂപ ഉൾപ്പെടെ പിടിയിലായത്.

Advertisment

മുണ്ടക്കുറ്റി സ്വദേശിയില്‍ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.   ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്താൻ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൈക്കൂലി ചോദിച്ചത്.

വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ  അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകളുമായി പരാതിക്കാരന്‍ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയില്‍ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

Advertisment