കോതമംഗലം: മാമലക്കണ്ടത്ത് ചായക്കട ഉടമയേയും കുടുംബത്തെയും ജീപ്പ് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി.
മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിലാണ് സംഭവം. സംഭവത്തില്‍ രതീഷ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവശേഷം ഇയാള്‍ ഒളിവിലാണ്.
ഇന്ന് വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. രതീഷും വിനോദും തമ്മിലുള്ള വാക്ക് തര്‍ക്കം കൈയാങ്കളിയിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് രതീഷ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറ്റിയത്.
മൂന്ന് തവണയാണ് ജീപ്പ് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറ്റിയത്. ഈ സമയം രതീഷ് മദ്യപിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രതീഷ് നരിവധി അടിപിടി കേസുകളില്‍ പ്രതി കൂടിയാണ്.