കുട്ടികള്‍ തമ്മില്‍ വഴക്കിട്ടു; അംഗന്‍വാടിയില്‍  അതിക്രമിച്ച് കയറി മുത്തശി കുട്ടിയെ ആക്രമിച്ചു

സംഭവത്തില്‍ പോലീസും ഐ.സി.ഡി.എസ് അധികൃതരും അന്വേഷണം ആരംഭിച്ചു.

New Update
67777444

അഞ്ചല്‍: അംഗന്‍വാടിയിലെ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ അംഗന്‍വാടിയിലെത്തിയ മുത്തശി കുട്ടിയെ ഉപദ്രവിച്ചതായി പരാതി. ഏരൂര്‍ വെള്ളാരംകുന്ന് അംഗന്‍വാടിയിലാണ് സംഭവം.  അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ രണ്ട് കുട്ടികള്‍ തമ്മിലുണ്ടായ ഉന്തും തള്ളിലും ഒരു കുട്ടിയുടെ ചുണ്ടിന് മുറിവേറ്റു.

Advertisment

ഹെല്‍പ്പര്‍ പരിക്കേറ്റ കുട്ടിയെ എടുത്ത് മുറിവ് പരിശോധിക്കുന്നതിനിടെ സമീപവാസിയും പരിക്കേറ്റ കുട്ടിയുടെ മുത്തശിയുമായ സ്ത്രീ അംഗന്‍വാടിയില്‍ അതിക്രമിച്ചുകയറി കുട്ടിയോട് ക്ഷോഭിച്ച് സംസാരിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. 

ഹെല്‍പര്‍ ഇടപെട്ട് ഇവരെ അംഗന്‍വാടിക്ക് പുറത്തിറക്കിവിട്ടു. എന്നാല്‍, വീട്ടില്‍ പോയ ഇവര്‍ വീണ്ടും അംഗന്‍വാടിയില്‍ എത്തുകയും കുഞ്ഞിനെ കഴുത്തറുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ആക്രമിക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് ഹെല്‍പര്‍ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിച്ചു. പരിക്കേറ്റ കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതിയും നല്‍കി. സംഭവത്തില്‍ പോലീസും ഐ.സി.ഡി.എസ് അധികൃതരും അന്വേഷണം ആരംഭിച്ചു.

Advertisment