Advertisment

പൂന്തുറയില്‍ ബാങ്കില്‍ കള്ളനോട്ടുമായെത്തി; വീട്ടമ്മ അറസ്റ്റില്‍

മുട്ടത്തറ മാഞ്ചിവിളാകത്ത് താമസിക്കുന്ന ബര്‍ക്കത്തി(44)നെയാണ് അറസ്റ്റ് ചെയ്തത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
6464

പൂന്തുറ: ബാങ്കില്‍ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചിവിളാകത്ത് താമസിക്കുന്ന ബര്‍ക്കത്തി(44)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഇവര്‍ പൂന്തുറ കുമരിച്ചന്തയിലുളള എസ്.ബി.ഐ. ബാങ്ക് ശാഖയിലെത്തി. ശേഷം ഇവരുടെ പേരിലുളള ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപയുടെ 25 നോട്ടുകള്‍ നിക്ഷേപിക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. 

ബാങ്ക് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ടതോടെ ഇവരെ തടഞ്ഞുവച്ച് ബാങ്ക് അധികൃതര്‍ പൂന്തുറ പോലീസിന് വിവരം അറിയിക്കുകയായിരുന്നു. നോട്ടുകള്‍ സൗദിയിലുള്ള ഭാര്‍ത്താവിന്റെ സുഹൃത്ത് ഭര്‍ത്താവിന് നല്‍കിയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍, കള്ളനോട്ട് ലഭിച്ചത് എവിടെ നിന്നാണെന്ന് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Advertisment