/sathyam/media/media_files/2024/12/11/lse3W1VhXAbnc8aqdj1q.jpg)
കണ്ണൂര്‍: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി കോഴൂര്‍ കനാല്‍ക്കരയില്‍ തകര്‍ക്കപ്പെട്ട പ്രിയദര്‍ശിനി മന്ദിരം ആന്‍ഡ് സി.വി. കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംങ് റൂം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍ കൊടുക്കുകയാണ്. പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങളോടല്ല പറയേണ്ടത്. അതെന്റെ നാവില്‍ നിന്ന് പുറത്തുവരില്ല. എന്റെ അഭിപ്രായം പാര്‍ട്ടി വേദിയില്‍ പറയും. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം കോണ്‍ഗ്രസിലുണ്ട്.
ജനാധിപത്യ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. അത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കണ്ടെതാണ്. ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും നല്ലകാലമാണ്. അതിനിടയിലുണ്ടാകുന്ന ചെറിയ ചെറിയ കാര്യങ്ങളില്‍ എല്ലാവര്‍ക്കും മറുപടി നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us