സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; മധ്യ-വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

നാളെ കഴിഞ്ഞ് കാലവര്‍ഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
355353

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ഈ ആഴ്ച്ച കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

Advertisment

നാളെ കഴിഞ്ഞ് കാലവര്‍ഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കാലവര്‍ഷകാറ്റിന്റെ ശക്തി കുറഞ്ഞതാണ് സമീപ ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമായത്. കാലവര്‍ഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ ഈ ആഴ്ച്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മധ്യ-വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ ഇടയ്ക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.