ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ  എസ്.ഐയെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍

. കുണ്ടറ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുതുപിലക്കാട് പടിഞ്ഞാറ് ശ്രീശൈലത്തില്‍ വിശ്വനാഥ(55)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.

New Update
66777

ശാസ്താംകോട്ട: കല്ലട വള്ളംകളി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. ശാസ്താംകോട്ട പള്ളിശേരിക്കല്‍ എബനേസര്‍ വില്ലയില്‍ ടെന്‍സണ്‍ (38), പള്ളിശേരിക്കല്‍ ഷാനവാസ് മന്‍സില്‍ ഷംനാദ് (23), പള്ളിശേരിക്കല്‍ അനീഷ് ഭവനില്‍ അനീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. കുണ്ടറ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുതുപിലക്കാട് പടിഞ്ഞാറ് ശ്രീശൈലത്തില്‍ വിശ്വനാഥ(55)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. സ്‌കൂട്ടറില്‍ വന്ന വിശ്വനാഥന്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെത്തി മുമ്പേ പോയ കാറിനെ ഓവര്‍ടേക്ക് ചെയ്തു. ഇതിഷ്ടപ്പെടാതെ കാറിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയായിരുന്നു. 

തുടര്‍ന്ന് വിശ്വനാഥന്‍ വീടിന് സമീപം ലക്ഷംവീട് ജങ്ഷനിലെത്തി സ്‌കൂട്ടര്‍ നിര്‍ത്തിയ സമയം പിന്നാലെ കാറിലെത്തിയ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിശ്വനാഥന്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Advertisment