കോഴിക്കോട് ലോറിയിടിച്ച്‌ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ കേസില്‍ 24 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി

കോഴിക്കോട് അരക്കിണർ സ്വദേശി നാലകത്ത് സൈനുദീ(45)നാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.

New Update
336677777

വടകര: ലോറിയിടിച്ച്‌ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ കേസില്‍ 24 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി.

Advertisment

കേസില്‍ 23,76,250 രൂപ നഷ്ട പരിഹാരം നല്‍കാൻ വടകര എം.എ.സി.ടി. ജഡ്ജ് പി. പ്രദീപാണ് ഉത്തരവിട്ടത്.  റോയല്‍ സുന്ദരം ജനറല്‍ ഇൻഷുറൻസ് കമ്പനിയാണ് തുക നല്‍കേണ്ടത്.

കോഴിക്കോട് അരക്കിണർ സ്വദേശി നാലകത്ത് സൈനുദീ(45)നാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.  

2018 ഓഗസ്റ്റ് 20നാണ് സംഭവം. കണ്ണൂരില്‍നിന്ന്‌ കോഴിക്കോട്ടേക്ക് പോയ ഓട്ടോയില്‍ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു.

Advertisment